വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ 'മലർവാടി ആർട്സ് ക്ലബ്ബ്' എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളിയും അജു വർഗീസും ഉൾപ്പെട്ട ഇന്നത്തെ യുവ നിരയിലെ കഴിവുറ്റ ഒരു പിടി നടന്മാർ സിനിമയിലേക്ക് രംഗ പ്രവേശനം ചെയ്തത്. ഇവർ ഇപ്പോൾ മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞു. നിവിനാകട്ടെ മലയാളത്തിനൊപ്പം തമിഴിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നിവിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ 'പ്രേമം' തമിഴ്‌നാട്ടിൽ 225 ദിവസത്തിന് മുകളിലാണ് പ്രദർശിപ്പിച്ചത്.
മലർവാടി ആർട്സ് ക്ലബ്ബ്' പുറത്തു വന്ന് ഏഴു വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ കുടുംബത്തിൽ നിന്ന് മൂന്നാമത്തെ സംവിധായകൻ ഇപ്പോൾ രംഗപ്രവേശം ചെയ്യാൻ ഒരുങ്ങുകയാണ്. മറ്റാരുമല്ല ധ്യാൻ ശ്രീനിവാസനാണ് അഭിനയ രംഗത്ത് നിന്നും സംവിധാന രംഗത്തേക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുന്നത്.
ചേട്ടനെ പോലെ തന്നെ തന്റെ ആദ്യ സിനിമയിലെ നായകനായി ധ്യാൻ കണ്ടിരിക്കുന്നത് നിവിൻ പോളിയെ തന്നെയാണ്. ഇപ്പോൾ ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് ധ്യാൻ. അതിനു ശേഷമാകും തന്റെ സംവിധാന സംരഭത്തിലേക്ക് ധ്യാൻ കടക്കുക. ആദ്യമേ സംവിധാന മോഹവുമായാണ് ധ്യാൻ സിനിമയിലേക്ക് എത്തുന്നത്. തന്റെ അമ്മാവനായ എം മോഹനനോടൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ച ധ്യാൻ, സ്വന്തമായി ഒരു സിനിമ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കുറച്ചു നാളുകളായി പരിശ്രമിക്കുന്നുണ്ട്.
മലർവാടി ആർട്സ് ക്ലബ്ബ്' പുറത്തു വന്ന് ഏഴു വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ കുടുംബത്തിൽ നിന്ന് മൂന്നാമത്തെ സംവിധായകൻ ഇപ്പോൾ രംഗപ്രവേശം ചെയ്യാൻ ഒരുങ്ങുകയാണ്. മറ്റാരുമല്ല ധ്യാൻ ശ്രീനിവാസനാണ് അഭിനയ രംഗത്ത് നിന്നും സംവിധാന രംഗത്തേക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുന്നത്.
നിവിൻ ഇപ്പോൾ ഒരു സൂപ്പർ നായകനാണ് എന്നതിൽ സംശയമില്ല. ധ്യാൻ ഒരുക്കുന്ന ചിത്രത്തിൽ ഈ സൂപ്പർ നായകന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ നായികയായ നയൻതാരയാകും എന്നാണ് ഏറ്റവും അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിന്മേലുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഇത് വരെ വന്നിട്ടില്ല.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'ഹേയ് ജൂഡ്' എന്ന ചിത്രത്തിൽ നിവിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സിനിമയുടെ ചിത്രീകരണം അധികം വൈകാതെ ആരംഭിക്കും.

0 comments:
Post a Comment